Description
മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം ഫംഗസ്കൾക്ക് രോഗകാരികളായ ഫംഗസ്കളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെർമ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെർമ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ ഫംഗസ് വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക ഫംഗസ്കളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ട്രൈക്കോഡെര്‍മ സസ്യങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കുകയില്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു ഫംഗസ്കളെ നശിപ്പിക്കുന്നു. ട്രൈക്കോഡെര്‍മ ഉല്‍പ്പാദിപ്പിക്കുന്ന, ട്രൈക്കോഡര്‍മിന്‍, വിറിസിന്‍, ഗ്ലൈയോറ്റോക്സിന്‍ തുടങ്ങി ആന്റിബയോട്ടിക്കുകളും മറ്റു വിഷവസ്തുക്കളും ശത്രുഫംഗസ്കളെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രൈക്കോഡെര്‍മയുടെ തന്തുക്കള്‍ രോഗഹേതുക്കളായ ഫംഗസ്കളുടെ മുകളില്‍ വളര്‍ന്ന് അവയെ വരിഞ്ഞുചുറ്റി ആഹാരമാക്കി മാറ്റുന്നു. ഫംഗസ്കളുടെ കോശങ്ങളെ ലയിപ്പിക്കുവാന്‍ ശേഷിയുള്ള കൈറ്റിനേസ്, ഗ്ലൂക്കനേസ്, സെല്ലുലുള്ള പ്രവര്‍ത്തനങ്ങളാല്‍ ട്രൈക്കോഡെര്‍മ ഫംഗസ്കളും മണ്ണില്‍ ജൈവവസ്തുകളുടെ അഴുകലിനെ സഹായിക്കുന്നുണ്ട്. അങ്ങനെ മണ്ണിന്റെ ഘടന സംരക്ഷിക്കുകയും ജൈവവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മറ്റും ചെടികള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു.
ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.
Some fungi found naturally in the soil have the ability to destroy pathogenic fungi. Species such as Trichoderma, Penicillium, Aspergillus, and Glycladium have been shown to have this ability. One of the most important of these is trichoderma. This fungus grows in different climates and climates. They do not harm the crop in any way. In addition, their activity has been found to be beneficial for soil health and plant growth. Trichoderma is widely used for biological control in most countries, including India, as it has the ability to effectively control most fungal infections.
Trichoderma does not cause disease in plants, but destroys hostile fungi such as Phytophthora, Pythium, Rhizoctonia and Fusarium. Antibiotics and other toxins such as trichoderma, virisin and glyotoxin, which produce trichoderma, play an important role in destroying enemy fungi. Trichoderma fibers grow on diseased fungi and feed on them. Trichoderma fungi also contribute to the decomposition of organic matter in the soil by the action of chitinase, glucanase, which has the ability to dissolve fungal cells. Thus preserving the structure of the soil and making available to the plants the nutrients contained in the organic matter.
Trichoderma should be used in conjunction with organic manure. It helps in the growth of Trichoderma and in the soil for a long time. Neem cake is very effective in mixing the leaves with cow dung powder as it accelerates the growth of Trichoderma.
Reviews
There are no reviews yet.