Description
ഇലപ്പുള്ളി രോഗം, വെള്ളീച്ച ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകൾ നടുമ്പോൾ, തൈകൾ പറിച്ചു നടുമ്പോൾ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങൾ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.
ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തിൽ കലക്കി വിത്തുകൾ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതിൽ നടുമ്പോൾ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താൽ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകൾ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകൾ ആരോഗ്യത്തോടെ എളുപ്പത്തിൽ മുളച്ചു കിട്ടും.
രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്റെ മറ്റു മേന്മകൾ ആണ്.
നെല്‍കൃഷിയിൽ വിത്ത് മുക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ , ഒരു കിലോ ഗ്രാം നെല്ലുവിത്തിൽ 10 ഗ്രാം സ്യുഡോമോണസ് കലർത്തി 8 മണികൂർ വെച്ചാല്‍ ഫംഗസ് രോഗങ്ങളിൽ നിന്നും നെല്ലിനെ രക്ഷിക്കാം.
ഇല,തണ്ട്, വേര് എന്നിവയിലൊക്കെ ഈ ബാക്ടീരിയ ജിവിക്കും.
Pseudomonas is very effective against leaf spot disease and whitefly. When planting seeds, transplanting seedlings, different stages of plant growth, we can take advantage of Pseudomonas. Twenty grams of Pseudomonas can be mixed in one liter of water and soaked for half an hour before planting. When planting a very small amount in our kitchen garden, do not take so much water, just take a little.
Small seeds like spinach, tomato, eggplant, chilli, cabbage, eggplant, cauliflower and beetroot can be wrapped in a white cloth and soaked in Pseudomonas solution. After sowing, the seeds germinate easily and healthily.
Other benefits of Pseudomonas include disease control, increase seed germination capacity, growth conditions and accelerate crop growth. Mix 10 g of Pseudomonas per kg of paddy seeds in the water used for sowing seeds in paddy cultivation and leave it for 8 hours to protect the paddy from fungal diseases.
These bacteria live on leaves, stems and roots.
Reviews
There are no reviews yet.