1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് – തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.
4. മണ്ണ് പരിശോധന – 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം – 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്് 1 ന് 2രൂപ പ്രകാരം.
7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ
നല്കുന്ന സേവനങ്ങള്‍.
10. രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.
11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
12. നെല്‍കൃഷിക്കുള്ള ഉല്പാദന ബോണസ്സ്.
13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.
14. കാര്‍ഷിക പരിശീലന പരിപാടികള്‍
15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം – നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്കല് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് – 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.
കൃഷിഭവന്
ലഭ്യമാവുന്ന സേവനങ്ങള്‍
ലഭ്യമാകുന്ന സേവനങ്ങളുടെ വിവരണം | അപേക്ഷകര്‍ പാലിക്കേണ്ട നിബന്ധനകള്‍ | സമയ പരിധി | അടക്കേണ്ട ഫീസ് |
വിവധ കാര്‍ഷിക വിളകളുടെ ശാസ്ത്രീയ കൃഷിരീതി സംബന്ധിച്ച വിവരം | ആഫീസ് സമയങ്ങളില്‍ കൃഷിഭവനില്‍ ബന്ധപ്പെടുക | തത്സമയം | ഇല്ല |
ശാസ്ത്രീയ കൃഷിരീതി സംബന്ധിച്ച പഠനം റഫറന്‍സ് | കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടുക | തത്സമയം | ഇല്ല |
കാര്‍ഷിക വിളകളുടെ കീടരോഗ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശ | ആഫീസ് സമയങ്ങളില്‍ കൃഷിഭവനില്‍ ബന്ധപ്പെടുക | തത്സമയം | ഇല്ല |
മണ്ണ് പരിശോധന- തദനുസരണായ വിളപരിപാലന ശുപാര്‍ശ | നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാന്പിള്കൃഷിയിടത്തിന്റെ വിവരണം വിളവിവരം കൃഷിക്കാരന്റെ മേല്‍ വിലാസം എന്നിവ കൃഷിഭവനില്‍ എല്പ്പിക്കുക | ഒരുമാസം | ഇല്ല |
അടിയന്തിര മണ്ണ് പരിശോധനാ ഫലം ലഭിക്കാന്‍ കണ്ണൂര്‍ സോയില്‍ ടെസ്റ്റിംഗ് ലാബോറട്ടറിയിലേക്കുളള കൃഷി ഓഫീസറുടെ ശുപാര്‍ശ | നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാന്പിള്കൃഷിയിടത്തിന്റെ വിവരണം വിളവിവരം കൃഷിക്കാരന്റെ മേല്‍ വിലാസം എന്നിവ സഹിതം ഓഫീസ് സമയങ്ങളില്‍ കൃഷിഭവനുമായി ബന്ധപ്പെടുക | തത്സമയം | ഇല്ല |
സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ യൂണിറ്റിന്റെ സേവനം | ചുരുങ്ങിയത് 60സാന്പിളുകളില്‍ കുറയാതെ മേല്‍ പറയുന്ന പ്രകാരം പരിശോധിക്കേണ്ടി വരുന്പോള്കൃഷിഭവനുമായി ബന്ധപ്പെടുക | തത്സമയം | ഇല്ല |
പ്രകൃതിക്ഷോഭംമുലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്ക്കുളള നഷ്ടപരിഹാരം ലഭിക്കാന്‍ | നഷ്ടം സംഭവിച്ച് 10 ദിവസത്തിനുളളില്‍ നിര്‍ദ്ദഷ്ട ഫോറത്തില്‍ 2 കോപ്പി അപേക്ഷയും (ഫോറത്തിന്റെ സാന്പിള്കൃഷിഭവനില് ലഭ്യമാണ്) ഭൂമി നികുതിയുടെ രശീതി കോപ്പി സഹിതം സമര്‍പ്പിക്കുക. | 10 ദിവസത്തിനുളളില്‍ നഷ്ടം തിട്ടപ്പെടുത്തി ശുപാര്‍ശ ചെയ്യും | ഇല്ല |
വിള ഇന്‍ഷ്വറന്‍സ് (നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കശുവണ്ട്, കുരുമുളക്, റബ്ബര്‍, മരച്ചീനി,മഞ്ഞള്‍,ഇഞ്ചി, പച്ചക്കറി) | നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ മൂന്നു കോപ്പി. വിളകള്‍ക്ക് നിശ്ചയിച്ച പ്രീമിയം തുക എന്നിവയോടുകൂടി കൃഷിഭവനില്‍ ബന്ധപ്പെടുക | 7 ദിവസം | ഇല്ല |
കൃഷി ആവശ്യത്തിന് പന്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് | നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷയും പന്പ് സെറ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് പന്പ് ഹൌസിന്റെ ഉടമസ്ഥാവകാശത്തിന്റെ പകര്‍പ്പ് എന്നിവയും സഹിതം കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിക്കുക. കാര്‍ഷിക വിളകളുളള 30 സെ സ്ഥലം ഉണ്ടായിരിക്കണം, കൃഷിയിടം പരിശോധിക്കണം. | 7 ദിവസം | ഇല്ല |
നെല്കൃഷിക്കുളള ഉല്‍പ്പാദന ബോണസ് | പാടശേഖര സമിതിയില്‍ മുഖാന്തിരം ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേരം നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്‍പ്പിക്കണം | ഫണ്ട് ലഭിച്ച് 7 ദിവസം | ഇല്ല |
അത്യുല്പാദന ശേഷിയുളള വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം | വിളയിറക്കുന്നതിന് മുന്‍പായി കൃഷിഭവുമായി ബന്ധപ്പെടുക | – | കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വില |
കാര്‍ഷിക യന്ത്രോപകരണങ്ങളുടെയും സസ്യസംരക്ഷണ ഉപകരണങ്ങളുടെയും വിതരണം(കൃഷിഭവനിലും, ആഗ്രോ സര് വ്വീസ് സെന്ററിലും പൊന്മണി കേന്ദ്രത്തിലും സ്റ്റോക്കുളള റോക്കര്‍ സ്പ്രെയര്‍, കുറ്റിപ്പന്പ് പവര്‍ സ്പ്രെയര്‍, മെതിയന്ത്രം (പവര്‍), മെതിയന്ത്രം (കൈകൊണ്ടു പ്രവര്‍ത്തിക്കുന്നത്) യന്ത്രക്കലപ്പ, പാറ്റ് യന്ത്രം ) എന്നിവ | നിശ്ചിതഫോറത്തിലുളള അപേക്ഷ കൃഷിഭവനില്‍ സമര്‍പ്പിക്കണം | തത്സമയം | അതാതിന് നിശ്ചയിച്ച വാടക |
കാര്ഷികാവിശ്യത്തിന് വൈദ്യുതി സൌജന്യം | നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്‍പ്പിക്കണം | ഫണ്ട് ലഭിക്കുന്ന മുറക്ക് | ഇല്ല |
ജലസേചനത്തിന് പന്പ് സെറ്റ് സമര്‍പ്പിക്കുന്നതിന് മണ്ണെണ്ണ പെര്മിറ്റിനുളള ശുപാര്‍ശ | നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്‍പ്പിക്കണം | ഡിസംബര്‍, ജനുവരി മാസങ്ങള്‍ | ഇല്ല |
വിത്ത് ഗുണ നിയന്ത്രണം(സീഡ് ടെസ്റ്റിംഗ് ലാബോറട്ടറി, ആലപ്പുഴ മുഖേന) | നിര് ദ്ദേശാനുസരണം ശേഖരിച്ച വിത്ത്സാന്പിള്500 ഗ്രാം കൃഷിഭവനില്‍ ഏല്‍പ്പിക്കുക | 30 ദിവസം | ഇല്ല |
രാസവള കീടനാശിനി വില്‍പ്പന നടത്തുന്നതിനുളള ലൈസന്‍സ് നല്‍കലും പുതുക്കലും | നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്‍പ്പിക്കണം | 7 ദിവസം | രാസവളം -25 രൂപ
കീടനാശിനി – 300 രൂപ |
ചെറുകിട പരിമിത- വന്‍കിട കൃഷിക്കാരനാണെന്ന് കാണിക്കുന്ന സര്‍ട്ടിക്കറ്റ് | വെളളക്കടലാസില്‍ എഴുതിയ അപേക്ഷ കൈവശഭൂമിയുടെ വിവരം കാണിക്കുന്ന രേഖസഹിതം കൃഷിഭവനില്‍ ബന്ധപ്പെടുക | 5 ദിവസം | ഇല്ല |
തെങ്ങ്കൃഷിക്കാരനാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് | വെളളക്കടലാസില്‍ എഴുതിയ അപേക്ഷ ഭൂ വിസ്തീര്‍ണ്ണം കാണിക്കുന്ന രേഖ സഹിതം കൃഷിഭവനില്‍ ബന്ധപ്പെടുക | 5ദിവസം | ഇല്ല |